Posts

ജീവനക്കാര്‍ക്ക്‌ പ്രമോഷൻ നൽകും; രണ്ടുദിവസത്തിനകം ഉത്തരവ്‌ : മന്ത്രി

മല പ്പുറം : അർഹരായ എല്ലാ കെഎസ്‌ആർടിസി ജീവനക്കാർക്കും പ്രമോഷൻ ലഭ്യമാക്കുമെന്നും രണ്ടുദിവസത്തിനകം ഉത്തരവ്‌ നൽകുമെന്നും മന്ത്രി കെ ബി ഗണേഷ്‌ കുമാർ പറഞ്ഞു . ഇ‍ൗ വർഷം വിവിധ തസ്‌തികകളിൽ നിന്നായി ഒരുപാട്‌ ജീവനക്കാർ വിരമിക്കുന്നുണ്ട്‌ . ഇ‍ൗ ഒഴിവുകൾ പരിഗണിച്ചാണ്‌ പ്രമോഷൻ നൽകുന്നത്‌ . നിലവിലുള്ള ജീവനക്കാരിൽ ഏറെയും ദീർഘനാൾ സർവീസുള്ളവരാണ്‌ . ഇവർക്ക്‌ പ്രമോഷൻ നൽകുന്നതിലൂടെ കെഎസ്‌ആർടിസി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും . എടപ്പാളിൽ ആരംഭിക്കുന്ന സ്‌ക്രാപ്‌ കേന്ദ്രം ഗുണകരമാവും . സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച്‌ മലനീകരണമില്ലാതെ സ്‌ക്രാപ്‌ ചെയ്യുന്നതാണ്‌ പദ്ധതി . ഇതിലൂടെ പദ്ധതി നയമായി കേന്ദ്രം പ്രഖ്യാപിച്ച 150 കോടി രൂപയോളം സംസ്ഥാന സർക്കാരിന്‌ ലഭ്യമാവും . നവകേരള സർവേ രാഷ്‌ട്രീയമായി മാത്രം കാണരുത്‌ . ഒരു സർക്കാർ എങ്ങനെ പ്രവർത്തിച്ചു , ഇനി എന്തെല്ലാം ചെയ്യണമെന്ന്‌ പൊതുജനങ്ങളിൽനിന്നറിയാനുള്ള ഒരു പരിപാടിയായിരുന്നു അത്‌ . ന്യൂജനറേഷന്റെ നാളെയുടെ കാഴ്‌ചപ്പാടുകളും കൂടി ഉൾക്കൊണ്ടുള്ള അഭിപ്രായ സ്വരൂപണം ...